തിരുവനന്തപുരം: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി സാജന്‍ പാറയിലിന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എ.സി. മൊയ്തീന്‍. ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയാണ് മന്ത്രി ശകാരിച്ചത്.
വ്യവസായിക്ക് കെട്ടിട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനാവശ്യ കുറിപ്പുകള്‍ ഫയലില്‍ എഴുതുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് ടൗണ്‍ പ്ലാനിംഗ് വിജിലന്‍സിനോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.