വിഎച്ച്പി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി ; കൃത്രിമം നടന്നെന്നും ആരോപണം

Praveen Togadia

ഗുഡ്ഗാവ് : വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് പരാജയം. ഇതോടെ വിഎച്ച്പി അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം പ്രവീണ്‍ തൊഗാഡിയയ്ക്ക് നഷ്ടമാകാനാണ് സാധ്യത. ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ ലിഷ്ണു സദാശിവമാകും പുതിയ അധ്യക്ഷന്‍. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തൊഗാഡിയ ആരോപിച്ചു.

സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പട്ടികയില്‍ ആര്‍എസ്എസ് ഇടപെട്ട് കൃത്രിമം കാണിച്ചെന്നാണ് ആരോപണം. 212 മെമ്പര്‍മാരുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ 37 വ്യാജ വോട്ടര്‍മാരുടെ പേര് കൂട്ടിച്ചേര്‍ത്തെന്നും ആരോപണമുണ്ട്.

വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പ്രവീണ്‍ തൊഗാഡിയയെ നീക്കം ചെയ്യാന്‍ ആര്‍എസ്എസ് ഇടപെടല്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top