ഗുജറാത്ത്: വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. സൂറത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകും വഴി തൊഗാഡിയ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഗാഡിയയും വാഹനത്തിലുണ്ടായിരുന്നവരും സുരക്ഷിതരാണെന്നും പൊലീസ് പറഞ്ഞു.
വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാലാണ് താന്‍ കൊല്ലപ്പെടാതിരുന്നതെന്നും അല്ലെങ്കില്‍ തന്നെ വെടിവെച്ചു കൊല്ലുമായിരുന്നുവെന്നും തൊഗാഡിയ പ്രതികരിച്ചു. തനിക്ക് അനുവദിച്ചിരിക്കുന്ന ഇസഡ് പ്ലസ് സുരക്ഷ, ഗുജറാത്ത് സര്‍ക്കാര്‍ നടപടി മനഃപൂര്‍വം ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.