pravin togadia statement

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി വി.എച്ച്.പി. നേതാവ് പ്രവിണ്‍ തൊഗാഡിയ. തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ മോദി പരാജയപ്പെട്ടു.

മുസ്ലീമല്ലാത്തവര്‍ക്കു നേരെ ആസൂത്രിത ആക്രമണങ്ങള്‍ നടന്നുവരികയാണെന്നും അതിനായി ഉപയോഗിച്ചുവരുന്ന അനേകം ആയുധങ്ങളിലൊന്നാണ് ലൗ ജിഹാദെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദേശനയം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ മോദി പരാജയപ്പെട്ടു. പാക് സൈന്യത്തിന്റെ അജണ്ട മനസിലാക്കാനായില്ല. കശ്മീരി പണ്ഡിറ്റുകള്‍ക്കു നല്‍കിയ വാക്ക് പാലിച്ചില്ല. കശ്മീരിലെ സംഘര്‍ഷം തടയാന്‍ സാധിച്ചില്ല. മോദിയുടെ നയതന്ത്രം ഗുണം ചെയ്യുമോയെന്ന് ഫലം വരുമ്പോഴറിയാമെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദിനെ നേരിടാന്‍ എല്ലാവരും ഒരുമിക്കണം. മനസുകളെ വര്‍ഗീയവല്‍കരിക്കുകയും അതിലൂടെ കലാപം സൃഷ്ടിക്കുകയുമാണ് ലൗ ജിഹാദിലൂടെ ചെയ്യുന്നത്. ഇത് നേരിടാന്‍ ക്രിസ്ത്യാനികളോട് സഹകരിക്കാനും തയ്യാറാണെന്ന് തൊഗാഡിയ അറിയിച്ചു.

Top