വാഷിങ്ടണ്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയതില്‍ അഭിമാനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയിലെ കമ്പനികള്‍, തൊഴിലാളികള്‍, തൊഴിലുകള്‍ എന്നിവയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി താന്‍ സ്വീകരിച്ചതെന്നും ട്രംപ് വ്യക്തമാക്കി.
ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ അവിടുത്തെ ജനങ്ങള്‍ നടപടിയില്‍ നന്ദി രേഖപ്പെടുത്തുകയും, രാജ്യത്തിന്റെ പരമാധികാരത്തെ കാത്തു സൂക്ഷിച്ചതായി അവര്‍ പ്രതികരിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം അമേരിക്കന്‍ ഭരണത്തില്‍ തന്നെ വിള്ളല്‍ സൃഷ്ടിച്ചേക്കുമെന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ചെറുത്തു നില്‍പ്പ്.