തിരുവനന്തപുരം : കൊടിയോ അടിയോ അക്രമമോ ഉണ്ടാകാതെ സഹനത്തോടെ ശബരിമല യുവതീ പ്രവേശനം തടയാന്‍ തന്നെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
സുപ്രീംകോടതി വിധിക്ക് ശേഷം നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിട്ടുണ്ട്. അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസും നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വലിയ പ്രതീക്ഷയാണെന്നും പ്രയാര്‍ പറഞ്ഞു.
ഇപ്പോള്‍ ഭക്തന്‍മാര്‍ക്കിടിയില്‍ സഹിഷ്ണുതയും സഹനവും നിലനില്‍ക്കുന്നുണ്ട്. അതിന് കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇടത് സര്‍ക്കാരും വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറഞ്ഞതുകൊണ്ടാണ്. എന്നാല്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുകയും നിരീശ്വരവാദം പ്രചരിപ്പിക്കുകയുമാണ് സിപിഎം. അത് ശബരിമല വിഷയത്തില്‍ ആവര്‍ത്തിച്ചാല്‍ വിശ്വാസികള്‍ വീണ്ടും സഹനസമരത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.