ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത് ഭക്തന്മാരല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷം നടക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അക്രമം ഉണ്ടാക്കിയത് ഭക്തന്മാരല്ല. സര്‍ക്കാരാണ് അക്രമം ഉണ്ടാക്കുന്നതെന്നും പ്രയാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തന്മാര്‍ക്കൊപ്പമല്ല നില്‍ക്കുന്നതെന്നും പ്രയാര്‍ വ്യക്തമാക്കി. താന്‍ പ്രതിനിധാനം ചെയ്യുന്ന സമിതി അക്രമം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ഇത്ര ദിവസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് പറഞ്ഞിട്ടില്ല. പിന്നെ മുഖ്യമന്ത്രിക്ക് വിധി നടപ്പിലാക്കാന്‍ എന്തിനാണ് ഇത്ര വാശി കാണിക്കുന്നതെന്നും പ്രയാര്‍ ചോദിച്ചു.

Top