ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച മഴക്കുവേണ്ടി നമസ്കാരം നിര്‍വഹിക്കാന്‍ ഭരണാധികാരി സല്മാന് രാജാവ് ആഹ്വാനം ചെയ്തു. റോയല്‍ കോര്‍ട്ടാണ് സല്മാന് രാജാവിന്റെ ആഹ്വാനം പുറത്തുവിട്ടത്. പ്രവാചകചര്യയുടെ ഭാഗമാണ് മഴക്കുവേണ്ടിയുള്ള നമസ്കാരം.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധ്യമാകുന്ന ആളുകള്‍ മഴക്കുവേണ്ടിയുള്ള നമസ്കാരം നിര്‍വഹിക്കാന്‍ ശ്രമിക്കണമെന്നും റോയല്‍ കോര്‍ട്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. സല്മാന് രാജാവിന്റെ ആഹ്വാനത്തെ തുടര്‍ന്ന് രാജ്യത്തെ പള്ളികളില്‍ മഴക്കു വേണ്ടിയുള്ള നമസ്കാരത്തിന് സമയം നിര്‍ണയിച്ചതായി മതകാര്യ മന്ത്രാലയം വ്യക്തമാക്കി.പള്ളികൾ നമസ്കാരത്തിന് ഒരുക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിച്ച ആരോഗ്യ മുൻകരുതൽ പാലിച്ച് നമസ്കരിക്കാനെത്തുന്നവരെ സ്വീകരിക്കുകയും വേണമെന്ന് പള്ളി ജീവനക്കാരോട് മതകാര്യവകുപ്പ് ആവശ്യപ്പെട്ടു.