prd ad support police action against jishnu’s family

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പിആര്‍ഡിയുടെ പത്ര പരസ്യം. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ചാണ് പരസ്യം.

പ്രചരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടില്‍ തയാറാക്കിയിരിക്കുന്ന പരസ്യത്തില്‍, പുറത്തു നിന്നുള്ള സംഘം ഡിജിപി ഓഫീസിനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നും പൊലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സത്യങ്ങള്‍ തമസ്‌കരിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു.

അതേസമയം പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയതില്‍ ദുഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ അറിയിച്ചു. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് പരസ്യം നല്‍കിയത്. സര്‍ക്കാരിനെതിരേ സംസാരിക്കേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു.

Top