കേരളത്തിലെ ക്രൈസ്തവ വിഭാഗം ജനങ്ങൾ യു ഡി എഫിൽ നിന്നും അകന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ ഫലം. 54 % പേരാണ് അകന്നില്ല എന്ന അഭിപ്രായത്തോട് ഉറച്ചു നിന്നത്.എന്നാൽ 36 %പേർ ക്രിസ്ത്യൻ വിഭാഗം യു ഡിഎഫിൽ നിന്നും അകന്നു എന്നാണ് വിലയിരുത്തിയത്.10 % പേർ ഇവയിൽ രണ്ടിലും പെടാതെ അഭിപ്രായം ഇല്ലാ എന്ന നിലയിൽ നിലപാട് വ്യക്തമാക്കി.
അതേ സമയം ഉമ്മൻചാണ്ടിയുടെ വരവിനെ ക്രൈസ്‌തവ വോട്ട് സ്വാധീനിക്കുമെന്ന് 49 %പേർ അഭിപ്രായപ്പെട്ടു.
32 % പേർ സ്വാധീനിക്കില്ല എന്നും 19 %പേർ അഭിപ്രായം പറയാൻ ആകില്ല എന്ന നിലപാടിലും ഉറച്ചു നിന്നു.