കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസണ് പരിശീലനത്തിന് കൊച്ചിയില്‍ തുടക്കം. പുതിയ പരിശീലകന് ഇവാന് വുകോമനോവിച്ചിന്റെ നേതൃത്വത്തില്‍ പനമ്പിള്ളി നഗറിലെ ഗ്രൗണ്ടിലാണ് പരിശീലനം. പരിശീലന കാലയളവില്‍ താരങ്ങള്‍ ബയോ ബബിളിലായിരിക്കും. ഏറെ ആവേശത്തോടെയാണ് പുതിയ ഐഎസ്എല്‍ സീസണിനെ കാണുന്നതെന്ന് പരിശീലകന് ഇവാന് വുകോമനോവിച്ച് പറഞ്ഞു.
ആരാധകരും പ്രൊഫഷണലിസവുമാണ് കേരള ബ്ലാസ്റ്റേഴ്സില്‍ തന്നെ സ്വാധീനിച്ചതെന്ന് പുതിയ പരിശീലകന് ഇവാന് വുകോമനോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘മഞ്ഞപ്പടയുടെ യുവതാരങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ആരാധകരുടെ സ്നേഹം തന്നെ ആകര്‍ഷിച്ചു. ആരാധകരുടെ ആവേശം സമ്മര്‍ദമല്ല. ഇന്ത്യയിലും പ്രതിഭകള്‍ ഏറെയുണ്ട്’ എന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന് പറഞ്ഞു.