കുടിയൊഴിപ്പിക്കല്‍ നടപടി കോടതിക്ക് പുറത്ത് പരിഹരിക്കാമെന്ന് സര്‍ക്കാര്‍; പ്രീതഷാജി സമരം അവസാനിപ്പിച്ചേക്കും

Preetha Shaji

കൊച്ചി : ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യാതിരിക്കാനായി നിരാഹാര സമരം നടത്തുന്ന കളമശേരി സ്വദേശി പ്രീത ഷാജി സമരം അവസാനിപ്പിച്ചേക്കും. ധനമന്ത്രി തോമസ് ഐസക്കുമായി സമരസമിതി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാമെന്ന് തീരുമാനത്തെ തുടര്‍ന്നാണ് നിരാഹാര സമരം തല്‍ക്കാലത്തേക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

പ്രീത ഷാജി വായ്പയെടുത്ത ബാങ്കുമായും സ്ഥലം ലേലത്തിനെടുത്തയാളുമായും ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കി.

എന്നാല്‍ കോടതി വിധി വന്നതിന് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രീത ഷാജി പറഞ്ഞു. അന്തിമതീരുമാനം സമരസമിതിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്നും പ്രീത ഷാജി പറഞ്ഞു.

Top