ഗര്‍ഭിണിക്ക് പരുക്കേറ്റ സംഭവം: ബസ്‌ ജീവനക്കാരന്‍ കസ്റ്റഡിയില്‍

accident

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡി ടി എസ് എഫ് 4 എന്ന ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരിങ്ങല്‍ സ്വദേശി ദിവ്യയ്ക്കാണ് ബസില്‍ നിന്ന് വീണ് പരിക്കേറ്റത്. ഇരിങ്ങലില്‍ ഇവര്‍ കയറുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. യുവതി വീഴുന്നതു കണ്ടിട്ടും ജീവനക്കാരന്‍ ബസ് നിര്‍ത്താതെ പോയി. പിന്നീട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

Top