തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പരിശോധനയെക്കെത്തിയ ഗര്‍ഭിണിയെ കാണാതായി. കിളിമാനൂര്‍ സ്വദേശി ഷംനയെയാണു കാണാതായത്.
ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.