ഷാജഹാന്‍പുര്‍: ട്രെയിനില്‍ പുക വലിക്കുന്നതു വിലക്കിയ ഗര്‍ഭിണിയെ സഹയാത്രികന്‍ കഴുത്തുഞെരിച്ചു കൊന്നു. പഞ്ചാബില്‍നിന്നു ബിഹാറിലേക്കുള്ള ജാലിയന്‍വാല എക്‌സ്പ്രസില്‍ ചിനാത് ദേവി (45) യാണു കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. രാത്രി കുടുംബവുമൊത്ത് ജനറല്‍ കംപാര്‍ട്മെന്റില്‍ യാത്ര ചെയ്യവെയാണു ചിനാത് ദേവി കൊല്ലപ്പെട്ടത്.
ചിനാത് ദേവിക്കു സമീപമിരുന്നിരുന്ന സോനു യാദവ് എന്നയാളാണ് പുക വലിച്ചത്. ചിനാത് ദേവി ഇതിനെ എതിര്‍ത്തു. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ സോനു യാദവ് ചിനാത് ദേവിയുടെ കഴുത്തുഞെരിക്കുകയായിരുന്നു. ഷാജഹാന്‍പൂരില്‍ ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഛാട്ട് പൂജയ്ക്കായി ബിഹാറിലേക്കു കുടുംബത്തോടൊപ്പം പോകവെയാണ് ചിനാത് ദേവി ആക്രമിക്കപ്പെട്ടത്. സോനു യാദവിനെ അറസ്്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.