ജീവനക്കാരുടെ അനാസ്ഥമൂലം എച്ച്‌ഐവി രക്തം കയറ്റി, ഗര്‍ഭിണിക്ക് എയ്ഡ്‌സ് ബാധ

ചെന്നൈ : തമിഴ്‌നാട്ടില്‍ ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധയുള്ള രക്തം കയറ്റിയ പരാതിയില്‍ മൂന്ന് ലാബ് ടെക്‌നീഷ്യന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട്ടിലെ വിരുധു നഗറിലാണ് സംഭവം.

രക്തം നല്‍കിയ യുവാവിന് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉണ്ടെന്ന് രണ്ടു വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് മറച്ച് വെച്ചാണ് യുവാവ്‌ രക്തം നല്‍കിയത്. യുവാവിന്റെ രക്തമെടുക്കും മുന്‍പ് ലാബ് ടെക്‌നീഷ്യന്മാര്‍ പരിശോധന നടത്തിയിട്ടില്ലെന്നാണ് നിഗമനം. ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയതായി സംശയമുള്ളതിനാലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍ കുഞ്ഞിലേക്ക് പകര്‍ന്നിട്ടുണ്ടോയെന്ന് ജനനശേഷമേ പറയാനന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. യുവാവിന് ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യവകുപ്പ് ഡെപ്പ്യൂട്ടി ഡയറക്ടര്‍ ഡോ.ആര്‍.മനോഹര്‍ അറിയിച്ചു. യുവതിക്കും ഭര്‍ത്താവിനും വേണ്ട സാമ്പത്തിക സഹായം നല്‍കുമെന്നും അറിയിച്ചു.

Top