ന്യൂഡല്‍ഹി: വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ (2016) ലോക്‌സഭ പാസാക്കി. ഈ നിയമത്തിന്റെ അഭാവത്തില്‍ കുറഞ്ഞ ചെലവില്‍ വാടകഗര്‍ഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നു. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ബില്ലിന്റെ കടന്നു വരവ്.
ബില്ല് പ്രകാരം ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാരപ്രദമായ പ്രവൃത്തിയെന്നാണ് (സറോഗസി (റെഗുലേഷന്‍) ബില്‍2016) പറഞ്ഞ് വയ്ക്കുന്നത്. ഗര്‍ഭകാല ശിശ്രൂഷയ്ക്കും പ്രസവത്തിനും ചെലവഴിക്കുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാന്‍ പാടില്ല.
കുറഞ്ഞ ചെലവില്‍ വാടകഗര്‍ഭപാത്രം ലഭിക്കുന്ന നാടെന്ന ദുഷ്‌പേര് ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇതിനായി വിദേശികള്‍ വന്‍തോതില്‍ ഇങ്ങോട്ടെത്തുന്നു. ഇതിന്റെ പേരില്‍ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ അവസാനിപ്പിക്കാന്‍ ബില്ലിലെ വ്യവസ്ഥകള്‍ ഉപകരിക്കുമെന്നും പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്നും ് ആരോഗ്യമന്ത്രി െജ.പി. നഡ്ഡ സഭയില്‍ പറഞ്ഞു