ഗര്‍ഭിണിയായ യുവതി ആശുപത്രിയിൽ നിന്നും ആൺകുഞ്ഞിനെ മോഷ്‌ടിച്ചു

baby-death

കറാച്ചി: ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം യുവതി ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചതായി ആരോപണം. ആൺകുഞ്ഞ് വേണമെന്ന ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ നിര്‍ബന്ധം മൂലമാണ് പൂര്‍ണഗര്‍ഭിണിയായ യുവതി കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പെൺകുട്ടികളുടെ അമ്മയാണ് കേസിൽ ഉള്‍പ്പെട്ട യുവതി.

പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം നടന്നത്. മൂന്ന് പെൺകുഞ്ഞുങ്ങള്‍ക്ക് തുടര്‍ച്ചയായി ജന്മം നല്‍കിയതോടെ ഭര്‍ത്താവിൻ്റെ അച്ഛനും അമ്മയും ആൺകുഞ്ഞിനു ജന്മം നല്‍കാനായി തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തുടര്‍ന്നാണ് യുവതി നാലാമതും ഗര്‍ഭിണിയായത്. എന്നാൽ ഇടയ്ക്ക് പരിശോധനയ്ക്കിടെ ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്ന് യുവതി മനസ്സിലാക്കുകയായിരുന്നു. ഇതിനു ശേഷമാണ് യുവതി ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ചത്. സംഭവ സമയത്ത് 37 ആഴ്ച ഗര്‍ഭിണിയായിരുന്നു യുവതി.

Top