തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക ഘട്ട പരിശോധന (എഘഇ) സംബന്ധിച്ച ഏകദിന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 ന് തൃശ്ശൂര്‍ പീച്ചിയിലെ ഫോറസ്‌റ് റിസേര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലാണ് വര്‍ക്ക്‌ഷോപ്പ്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, ലക്ഷദ്വീപ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ലക്ഷദ്വീപ് ഇവിഎം നോഡല്‍ ഓഫീസര്‍ തുടങ്ങിയവരും വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ നടപടികളും നിരീക്ഷിക്കും.
പൊതു തെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക ഘട്ട പരിശോധന നടത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക ഘട്ട പരിശോധന ഈ മാസം 17-ആം തീയതി മുതലാണ് സംസ്ഥാനത്ത് ആരംഭിക്കുക. ഇവിഎം വിവിപാറ്റ് മെഷിനുകളുടെ പ്രാഥമിക ഘട്ട പരിശോധന പതിവ് നടപടിക്രമമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി.
വോട്ടിംഗ് മെഷീനുകളുടെ നിര്‍മ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ നിന്നുള്ള എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ അം?ഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എല്ലാ ജില്ലാ ഇവിഎം വെയര്‍ഹൗസുകളിലുമായി പരിശോധന നടക്കുക. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും ഇവിഎം വിവി പാറ്റ് മെഷിനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് നടന്നു വരികയാണ്.