തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നടപടികളുടെ മേല്‍നോട്ടത്തിന് പ്രേംകുമാര്‍ ഐ.എ.എസിനെ നിയമിച്ചു. ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് പ്രേംകുമാറിനെ ശബരിമലയില്‍ നിയമിച്ചിരിക്കുന്നത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയോടെ ശബരിമലയും പരിസരവും സംഘര്‍ഷ മേഖലയായി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇവിടെ പൊലീസിനൊപ്പം മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനും വേണമെന്ന് മന്ത്രിസഭ വിലയിരുത്തിയിരുന്നു. മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തേക്കാണ് നിയമനം.