കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സല്മാന് ഖാന്റെ പ്രേം രത്തന്‍ ധാന് പായോ ആദ്യ ദിവസം നേടിയത് 40.35 കോടി രൂപയാണ്. സല്‍മാന്റെ മറ്റ് ചിത്രങ്ങളുടെ ആദ്യകളക്ഷനുകളെ കടത്തിവെട്ടിയാണ് പ്രേമിന്റെ മുന്നേറ്റം.
അടുത്തിടെ റിലീസ് ചെയ്ത് കോടികളുടെ തിളക്കവുമായി തിയറ്റര്‍ വിട്ട ബജ്രംഗി ഭായിജാന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ 27.25 കോടിയായിരുന്നു. ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി 626 കോടിയാണ് ചിത്രം തൂത്തുവാരിയത്.
കളക്ഷനില്‍ പ്രേം രത്തന്‍ ബജ്രംഗിയേയും മറികടക്കുമെന്നാണ് ആദ്യ ദിവസത്തെ കളക്ഷന്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രമായി 4,500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൂരജ് ബര്‍ജാത്യ ആണ് സംവിധാനം.
പ്രണയം പ്രമേയമായ ചിത്രത്തില്‍ യുവരാജ് വിജയ് സിംഗ് എന്ന കഥാപാത്രത്തെയാണ് സല്മാന് അവതരിപ്പിക്കുന്നത്. മൈഥിലി ദേവിയായി സോനം കപൂറുമെത്തുന്നു. അനുപം ഖേറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം പ്രേം ലീല എന്ന പേരില്‍ തെലുങ്കിലും മെയ് മറന്തായോ അന്പേ എന്ന പേരില്‍ തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.