ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് പ്രേമലു; ആഗോള തലത്തില്‍ ചിത്രം നേടിയത് 40 കോടിയിലധികം

ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പുമായി മുന്നോട്ട് പോവുകയാണ് ‘പ്രേമലു’. 11-ാം ദിവസം കഴിയുമ്പോള്‍ ചിത്രം 40 കോടിയിലധികം രൂപയാണ് ആഗോള തലത്തില്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ചിത്രം 50 കോടി ക്ലബില്‍ ഇടപിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ഗിരീഷിന്റെ ആദ്യ ചിത്രമായ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രവും ഇതുപോലെ മികച്ച കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. ‘ഇയാള്‍ ചരിത്രം അവര്‍ത്തിക്കുവാണല്ലോ’, ‘പിള്ളേര്‍ ബോക്‌സ് ഓഫീസ് തൂക്കിയടിക്കുന്നു’, എന്നിങ്ങനെയാണ് നീളുന്ന കമെന്റുകളാണ് സോഷ്യല്‍ മീഡിയയില്‍. പ്രേമലുവിനറെ നേട്ടം മലയാളക്കരയെ അമ്പരപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് 22.36 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഞായറാഴ്ച കേരളത്തില്‍ നിന്ന് 3.52 കോടി രൂപയും പ്രേമലു നേടി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Top