പ്രേമം ബോളിവുഡിലേക്ക്; നായകന്‍ അര്‍ജ്ജുന്‍ കപൂര്‍

premam fim

ല്‍ഫോന്‍സ് പുത്രന്റെ പ്രേമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ബോണി കപൂറിന്റെ മകനും യുവതാരവുമായ അര്‍ജ്ജുന്‍ കപൂറായിരിക്കും ജോര്‍ജ്ജാകുന്നതെന്നാണ് സൂചന. അഭിഷേക് കപൂറായിരിക്കും പ്രേമം ഹിന്ദിയിലൊരുക്കുന്നത്. എന്നാല്‍ നായികമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മലര്‍ മിസായി സായി പല്ലവി തന്നെയായിരിക്കും എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

2015 മെയ് 29നാണ് പ്രേമം തിയറ്ററുകളിലെത്തിയത്. നിവിന്‍ പോളി നായകനായ ചിത്രം സൂപ്പര്‍ഹിറ്റാകാന്‍ അധികദിവസമൊന്നും വേണ്ടിവന്നില്ല. ട്രയിലറൊന്നുമില്ലാതെ ഇറങ്ങിയ പ്രേമം വളരെപ്പെട്ടെന്നാണ് തിയറ്ററുകളെ കീഴടക്കിയത്. അനുപമ പരമേശ്വരന്‍, സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പ്രേമം. കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, സൌബീന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, ജൂഡ് ആന്റണി എന്നിങ്ങനെ വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

60 കോടിയോളം കളക്ഷന്‍ ലഭിച്ച ചിത്രം പിന്നീട് തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ തെലുങ്കിന് സാധിച്ചില്ല.തെലുങ്കില്‍ പ്രേമത്തല്‍ നാഗചൈതന്യയും ശ്രൂതിഹാസനുമാിരുന്നു. ട്രോളുകള്‍ക്ക് ഇരയാവാനായിരുന്നു ചിത്രത്തിന്റെ വിധി. റീമേക്ക് ചെയ്തില്ലെങ്കിലും പ്രേമം തമിഴിലും ഹിറ്റായിരുന്നു.

Top