‘മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇന്‍ക്യുബേറ്റര്‍ വേണ്ട’; ഡബ്ല്യൂ എച്ച് ഒ

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് അനുയോജ്യം അച്ഛന്റേയും അമ്മയുടേയും സ്പര്‍ശമെന്ന് ഡബ്ല്യു എച്ച് ഒ. ഈ കണ്ടെത്തലിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന മാര്‍ഗരേഖ പുതുക്കുകയും ചെയ്തു. ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങളേക്കാള്‍ പ്രാധാന്യം അച്ഛന്റേയും അമ്മയുടേയും സ്പര്‍ശനവും കരുതലുമാണെന്നാണ് കണ്ടെത്തല്‍.

37 ആഴ്ച്ച തികയും മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രണ്ടരകിലോഗ്രാമില്‍ താഴെ മാത്രമാണുള്ളതെങ്കില്‍ ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങളില്‍ സൂക്ഷിക്കേണ്ടതില്ല. പകരം അച്ഛന്റേയും അമ്മയുടേയും നെഞ്ചിലെ ചൂട് നല്‍കുന്നതാണ് ഉത്തമമെന്ന് പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

കങ്കാരൂ കെയര്‍ എന്നറിയപ്പെടുന്ന ഇത്തരം രീതി കുഞ്ഞിന്റെ ആരോഗ്യത്തിനും ശരീര താപം നിയന്ത്രിക്കുന്നതിനും അത്യാവശ്യമാണന്നാണ് പുതിയ കണ്ടെത്തല്‍. മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് കൊഴുപ്പ് കുറവായതിനാല്‍ ശരീര താപം നിയന്ത്രിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടാകും. ശ്വസനത്തിന് പലപ്പോഴും വൈദ്യ സഹായം ആവശ്യമാണ്. കാങ്ക്‌രൂ കെയറിലൂടെ കുഞ്ഞിന് ചൂട് ലഭിക്കുകയും സ്വാഭാവിക വളര്‍ച്ചയുണ്ടാവുകയും ചെയ്യുമെന്ന് ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു.

Top