മാഞ്ചസ്റ്റര്‍ :ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബോണ്‍ മൗത്ത് 11 ന് സമനിലയില്‍ തളച്ചു. ജയിച്ചിരുന്നെങ്കില്‍ യുണൈറ്റഡിന് ആദ്യ നാലിലെത്താമായിരുന്നു.
യുണൈറ്റഡ് സ്റ്റാര്‍ സ്ട്രൈക്കര്‍ സ്ലാട്ടണ് ഇബ്രാഹിമോവിച് പെനല്‍റ്റി നഷ്ടമാക്കുകയും ചെയ്തു. സംഘര്‍ഷഭരിതമായ മത്സരത്തില്‍ ഇബ്രാഹിമോവിച് ചുവപ്പ് കാര്‍ഡുകളില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
എന്നാല്‍ താരത്തിന് ഫുട്ബോള്‍ അസോസിയേഷന്റെ വിലക്കിന് സാധ്യതയുണ്ട്.
സ്വന്തം കാണികളുടെ മുന്നില്‍ ആദ്യം മുതലേ ആക്രമിച്ചു കളിച്ച യുണൈറ്റഡ് മാര്‍കോസ് റോഹോയുടെ (23)ആദ്യ പ്രീമിയര്‍ ലീഗ് ഗോളിന് മുന്നിലെത്തി. എന്നാല്‍ ഈ ലീഡ് ജോഷ്വാ കിങ്(40)പെനാല്‍റ്റി വലയിലാക്കി നിഷേധിച്ചു.
രണ്ടാം പകുതി മുഴുവന്‍ പത്ത് പേരുമായാണ് ബോണ്‍മൗത്ത് കളിച്ചത് .72 ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ഇബ്രയ്ക്ക് ഗോളാക്കാനായില്ല. ആറാം സ്ഥാനത്താണ് യുണൈറ്റഡ്.