ലണ്ടന്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗിന്റെ അവശേഷിക്കുന്ന 92 മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതി. അതിനുശേഷം മത്സരം ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യാനാണ് പ്രീമിയര്‍ ലീഗ് മാനേജ്മെന്റ് തയ്യാറെടുക്കുന്നത്. ഒരു പ്രമുഖ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇതിന് വേണ്ടി മൂന്ന്, നാല് മൈതാനങ്ങള്‍ മാത്രം സജ്ജമാക്കുകയും അണുവിമുത്മാക്കിയ ഈ മൈതാനത്തില്‍ മാത്രമാവും മത്സരങ്ങള്‍ നടത്തുക. താരങ്ങളെ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമാകും മൈതാനത്ത് പ്രവേശിപ്പിക്കുക. ഇതുവഴി കൊറോണയെ തടഞ്ഞ് സുരക്ഷിതമായി മത്സരം നടത്താമെന്ന പ്രതീക്ഷയിലാണ് പ്രീമിയര്‍ ലീഗ് സംഘാടകരുള്ളത്.
എന്നാല്‍ ലീഗ് തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ പോയിന്റുള്ള ലിവര്‍പൂളിനെ ജേതാക്കളാക്കണം എന്നാണ് ആരാധകരുടെ ആവശ്യം. ഇതിനെ പിന്‍തള്ളി മുന്‍ ഇംഗ്ലീഷ് സ്‌ട്രൈക്കറായ അലന്‍ ഷിയറര്‍ രംഗത്തെത്തിയിരുന്നു.
ലീഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലിവര്‍പൂളിന് കിരീടം നല്‍കരുതെന്നായിരുന്നു ഷിയറര്‍ വ്യക്തമാക്കിയത്.