പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ഫുള്‍ഹാമിനെ നേരിടും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ഫുള്‍ഹാമിനെ നേരിടും. വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തില്‍ പുതിയ കോച്ച് ഒലേ സോള്‍ഷെയറിന് കീഴിലെ പരിശീലന മികവുമായാണ് യുണൈറ്റഡ് ഇറങ്ങുക. തോല്‍വി അറിയാതെ മുന്നേറുന്ന യുണൈറ്റഡ് 48 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.

ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരികെ എത്താന്‍ ഇറങ്ങുന്ന ലിവര്‍പൂളിന് ബോണ്‍മൗത്താണ് എതിരാളിയാവുന്നത്. വൈകിട്ട് എട്ടരയ്ക്ക് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 62 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയില്‍ ആഴ്സണല്‍, ഹഡേഴ്സ്ഫീല്‍ഡുമായി ഏറ്റുമുട്ടും. ആഴ്സണല്‍ ആറാം സ്ഥാനത്തും ഹഡേഴ്സ്ഫീല്‍ഡ് അവസാന നിരയിലുമാണ്.

Top