കൊച്ചി: 2019 ല്‍ പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം നേടി വോള്‍വോ എക്‌സ് സി 40. പുരസ്‌കാരം നേടുന്ന ആദ്യത്തെ ആഢംബര കാറാണ് വോള്‍വോ എക്‌സ് സി 40. പൊതുവെ വിലകൂടിയ ആഢംബര കാറുകളില്‍ മാത്രം ലഭ്യമാകുന്ന സൗകര്യങ്ങള്‍ നല്‍കിയതാണ് പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ എക്‌സ് സി 40 ജന ശ്രദ്ധ നേടിയത്.
ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ (ICOTY) ചടങ്ങിലാണ് വോള്‍വോയ്ക്ക് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അതിനു മുന്‍പ് അഭിമാനകരമായ ഓട്ടോകാര്‍ അവാര്‍ഡുകളില്‍, കോംപാക്ട് ലക്ഷ്വറി എസ് യു വി ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും എക്‌സ് സി 40 കരസ്ഥമാക്കി.
എക്‌സ് സി 40ന്റെ ഈ വിജയം ഇന്ത്യയിലെ വോള്‍വോ കാറുകളുടെ വിപണിയില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കി. ജനുവരി ഒക്ടോബര്‍ മാസങ്ങളില്‍ 40 ശതമാനമായാണ് കാറുകളുടെ വില്‍പ്പന കുതിച്ചത്.അവാര്‍ഡുകളിലൂടെ അംഗീകരിക്കപ്പെട്ടത് 2019ലും വോള്‍വോ കാറുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
സ്വീഡിഷ് ഡിസൈന്‍, ആഢംബര ഇന്റീരിയര്‍, വിശാലമായ സണ്‍റൂഫ് തുടങ്ങീ നിരവധി സവിശേഷതകളാണ് എക്‌സ് സി 40 ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 39.9 ലക്ഷം രൂപ മുതലാണ് വില.