പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ തിളങ്ങി ടാറ്റ നെക്സോൺ

ടാറ്റ നെക്സോൺ സമീപകാലത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയ ഒരു മോഡലാണ്. വാഹനത്തിന്റെ സുരക്ഷാ ഘടകമാണ് അതിനുള്ള ഒരു കാരണം. ടാറ്റ ക്രോസ്ഓവറിന് ഗ്ലോബൽ NCAP -ൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും വാഹനത്തിനുണ്ട്.

കസ്റ്റമൈസേഷൻ നിർമ്മാതാക്കൾക്കിടയിലും നെക്സോൺ പ്രിയങ്കരമാണ്, നിലവിൽ മികച്ച ആഫ്റ്റർ മാർക്കറ്റ് പിന്തുണയും ഇതിനായി ലഭ്യമാണ്. മോൺസ്റ്റർ എഡിഷൻ 2′ എന്ന് വിളിക്കുന്ന ഈ പരിഷ്‌ക്കരിച്ച എസ്‌യുവി ഇന്റീരിയറിലും എക്സ്റ്റീരിയറിലും ധാരാളം മാറ്റങ്ങൾ അവതരിപ്പിക്കുന്നു.

ഹെഡ്‌ലാമ്പുകളിൽ സ്റ്റോക്ക് പ്രൊജക്ടറുകൾക്ക് ചുറ്റും ഒരു മോൺസ്റ്റർ എൽഇഡി റിംഗ് ഉണ്ട്, അത് റെഡ് നിറത്തിൽ പ്രകാശിക്കുകയും മനോഹരമായി കാണപ്പെടുകയും ചെയ്യുന്നു. മുൻവശത്ത് ബോണറ്റിന് കുറുകെ വാഹനത്തിന് ഒരു എൽഇഡി ഡിആർഎൽ സ്ട്രിപ്പും ലഭിക്കുന്നു, കൂടാതെ നോസിന് മുകളിൽ ‘നെക്സോൺ’ ലെറ്ററിംഗും അതിനു മുകളിൽ ഒരു കസ്റ്റം ചിറകുള്ള ചിഹ്നവും കാണാം.

Top