ഉപയോക്താക്കക്കളുടെ സുരക്ഷ ഉറപ്പാക്കി അവതരിപ്പിച്ച ഫയര്‍ഫോക്‌സിന്റെ പുതിയ പതിപ്പ് കൂടുല്‍ ജനപ്രീതി ആകര്‍ഷിക്കുന്നു. ഗൂഗിള്‍ ക്രോമിനെക്കാള്‍ വേഗവും മികവുമാണ് പുതിയ ബ്രൗസര്‍ പതിപ്പുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ കാഴ്ചവെയ്ക്കുന്നത്.
സ്വകാര്യതയാണ് ഫയര്‍ഫോക്‌സിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ പൂര്‍ണമായും പരസ്യരഹിതമായ ഒരു പ്രീമിയം പതിപ്പുകൂടി അവതരിപ്പിക്കുകയാണ് ഫയര്‍ഫോക്‌സ്.
ഒരു പരസ്യം പോലുമില്ലാത്ത വെബ്‌സൈറ്റുകളും സേവനങ്ങളും പ്രതിമാസം 5 ഡോളര്‍ നിരക്കില്‍ ഫയര്‍ഫോക്‌സ് ബ്രൗസറിലൂടെ അനുഭവിക്കാന്‍ ഇതിലൂടെ സാധിക്കും. അഡ്ഫ്രീ ബ്രൗസറുമായി സഹകരിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് പ്രീമിയം വരുമാനത്തില്‍ നിന്നുള്ള പങ്ക് നല്‍കിക്കൊണ്ടാണ് ഫയര്‍ഫോക്‌സ് പരസ്യങ്ങള്‍ ഇല്ലാതാക്കുന്നത്. പരസ്യമില്ലാത്ത പ്രീമിയം ഫയര്‍ഫോക്‌സ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റിലീസ് ചെയ്യും.