പുതിയ പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ് കാര്‍ഡുകള്‍ നിര്‍ദ്ദേശിച്ച് ആര്‍.ബി.ഐ

മുംബൈ: പുതിയ പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ് (പി.പി.ഐ.) സംവിധാനം വരുന്നു. ഈ മാസം അവസാനം ഇതേക്കുറിച്ചുള്ള വിശദമായ നിര്‍ദേശങ്ങള്‍ ആര്‍.ബി.ഐ. പുറത്തിറക്കും. സേവനങ്ങളും മറ്റ് വസ്തുക്കളും വാങ്ങുന്നതിനായിരിക്കും ഈ പേമെന്റ് ഇന്‍സ്ട്രുമെന്റ് ഉപയോഗിക്കുക.

10,000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താവുന്നതാണ് പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്. മാത്രമല്ല ബാങ്ക് അക്കൗണ്ടില്‍നിന്നുമാത്രമേ ഇതിലേക്ക് പണം നിറയ്ക്കാനാകുകയുള്ളൂ.

നിലവില്‍ യു.പി.ഐ. അധിഷ്ഠിത ആപ്പുകളാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഗൂഗിള്‍പേ, പേടിഎം, എസ്.ബി.ഐ.യുടെ യോനോ തുടങ്ങിയ ഒട്ടേറെ ആപ്പുകള്‍ ഡിജിറ്റല്‍ ഇടപാടിനായി ഉപയോഗിക്കുന്നത്.

Top