തിരുവനന്തപുരം: ട്വന്റി-20 ഫൈനല്‍ മത്സരത്തിനായി തലസ്ഥാനത്ത് എത്തുന്ന ടീമിന് കേരള സ്‌പെഷ്യല്‍ വിഭവങ്ങളൊരുക്കുന്നു.
ഇന്ത്യന്‍പടയ്ക്ക് പ്രിയം നോണ്‍ വെജിനോടാണ്, അതിനാല്‍ ഇവര്‍ക്കായി വിരുന്നൊരുക്കാന്‍ അഷ്ടമുടിക്കായലില്‍ നിന്ന് മീനുകള്‍ എത്തിക്കും.
ന്യുസിലാന്‍ഡ് ടീമിന് എരിവും പുളിയും കുറച്ചുള്ള വിഭവങ്ങളാണ് ആവശ്യം.
ഇന്ത്യ-ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് താമസമൊരുക്കുന്നത് കോവളം റാവീസ് ലീല ഹോട്ടലിലാണ്.
കളിക്കാര്‍ ഉള്‍പ്പെടെ ഇരുസംഘങ്ങളിലുമായി 90 പേരാണ് എത്തുക.
ബിസിസിഐ നല്‍കിയ ഡയറ്റ് ചാര്‍ട്ട് പ്രകാരമാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്.
ഇന്നലെ രാജ്‌കോട്ടില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ 40 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ജയിച്ചിരുന്നു.
കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ 196 റണ്‍സ് നേടിയ കിവിസിനെതിരെ ഇന്ത്യക്ക് 156 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.