അഴീക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തുവിട്ട് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. പണവുമായി ഹോട്ടലിലെത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് സികെ ജാനു നിര്‍ദ്ദേശിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മാര്‍ച്ച് ഏഴാം തിയതി സുരേന്ദ്രന്റെ ഫോണില്‍നിന്ന് പി.എ. ദിപിന്‍ പ്രസീതയെ വിളിക്കുന്നതെന്നും പ്രസീത വ്യക്തമാക്കി. സികെ ജാനുവിന് പണം കൈമാറുന്നതിന് മുന്‍പ് പലതവണ തന്റെ ഫോണിലേക്ക് സുരേന്ദ്രന്‍ വിളിച്ചിരുന്നുവെന്ന് പ്രസീത പറയുന്നു. ഇതിന്റെ വിവരങ്ങളും പ്രസീത പുറത്തുവിട്ടിട്ടുണ്ട്. ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണില്‍ സുരേന്ദ്രന്‍ എന്ന പേരില്‍ സേവ് ചെയ്ത നമ്പറില്‍നിന്ന് കോള്‍ വന്നതോടെ ജാനു എടുക്കുകയായിരുന്നു.
തുടര്‍ന്ന് സുരേന്ദ്രനും സംഘവും 503ാം നമ്പര്‍ മുറിയിലെത്തി. ആദ്യഘട്ടത്തില്‍ പ്രസീത ഉള്‍പ്പെടെയുള്ള ആളുകളുമായി ചര്‍ച്ച നടത്തി. പിന്നാലെ സുരേന്ദ്രനും ജാനവും തനിച്ച് ചര്‍ച്ച നടത്തി. അതിനുശേഷം കയ്യിലുണ്ടായിരുന്ന ബാഗില്‍നിന്ന് 10 ലക്ഷം രൂപ ജാനുവിന് കൈമാറിയെന്നും തുടര്‍ന്ന് പണം കിട്ടിയ കാര്യം ജാനു തന്നെ അറിയിച്ചെന്ന് പ്രസീത പറഞ്ഞു.