കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ മിന്നുന്ന വിജയവുമായി എസ് എഫ് ഐ. കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി കാംപസിലാണ് ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം എസ് എഫ് ഐ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്.
ഇതിനു മുമ്പ് 2017 ജനുവരിയില്‍ ആയിരുന്നു കാമ്പസില്‍ തെരഞ്ഞെടുപ്പ് നടന്നത്. കാമ്പസില്‍ വോട്ടെടുപ്പ് നടത്താന്‍ ഈ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ അനുവദിച്ച നാല് ഏകീകൃത സര്‍വകലാശാലകളില്‍ ആദ്യത്തേതായിരുന്നു ഇത്.
അഞ്ച് പ്രധാന പാനലുകളിലും എസ് എഫ് ഐ ഇന്ന് വിജയിച്ചു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗേള്‍സ് കോമണ്‍ റൂമ സെക്രട്ടറി പാനലും ഇത്തവണ എസ് എഫ് ഐ ജയിച്ചു.