യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു

ഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതി ജഡ്ജി യു യു ലളിതിനെ നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഈ മാസം 27ന് യു യു ലളിത് ചുമതലയേൽക്കും. ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത് എന്ന യു യു ലളിത്.നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ ഓഗസ്റ്റ് 26ന് വിരമിക്കും.

ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് ജസ്റ്റിസ് യു യു ലളിതിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ കഴിഞ്ഞാൽ സുപ്രീംകോടതിയിലെ മുതിർന്ന ജ‍ഡ്ജിയാണ് ജസ്റ്റിസ് യു.യു.ലളിത്. സുപ്രീംകോടതി ജഡ്ജിയായി ബാറിൽ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു.യു .ലളിത്. ജസ്റ്റിസ് എസ്.എം.സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്.

Top