സുരക്ഷാ കാരണം: രാഷ്ട്രപതിയുടെ മകള്‍ക്ക് ഇനി ഗ്രൗണ്ട് ഡ്യൂട്ടി

ramnath

ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങളാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എയര്‍ ഇന്ത്യ ജീവനക്കാരിയായ മകള്‍ സ്വാതിയെ ഗ്രൗണ്ട് ഡ്യൂട്ടിയിലേക്കു മാറ്റി.

വിമാനക്കമ്പനിയില്‍ എയര്‍ഹോസ്റ്റസായിരുന്നു. രാഷ്ട്രപതിയുടെ മകള്‍ എന്ന നിലയിലുള്ള സുരക്ഷ വിമാനത്തിനുള്ളില്‍ എപ്പോഴും നടപ്പാക്കാനുള്ള ബുദ്ധിമുട്ടാണു ഗ്രൗണ്ട് ഡ്യൂട്ടിയിലേക്കു മാറ്റാന്‍ കാരണം.

കഴിഞ്ഞ ഒരു മാസമായി എയര്‍ ഇന്ത്യയുടെ ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസില്‍ ഇന്റഗ്രേഷന്‍ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

ബോയിംഗ് 7897, 777 വിമാനങ്ങളിലായിരുന്നു മുമ്പു ഡ്യൂട്ടി.

Top