‘വസുദൈവ കുടുംബകം’ ആഗോള സുസ്ഥിര വികസനത്തിനുള്ള മാര്‍ഗരേഖയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ പ്രമേയമായ ‘വസുദൈവ കുടുംബകം’ ആഗോള സുസ്ഥിര വികസനത്തിനുള്ള മാര്‍ഗരേഖയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യ തലവന്‍മാരെയും സംഘടനാ നേതാക്കന്‍മാരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

”ജി 20യുടെ അധ്യക്ഷ പ്രമേയമായ വസുദൈവ കുടുംബകം – ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് മനുഷ്യ േകന്ദ്രീകൃതമായ സുസ്ഥിര വികസനത്തിേലക്കുള്ള മാര്‍ഗരേഖയാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാവരും പ്രമേയത്തിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് വിജയം കൈവരിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു” – രാഷ്ട്രപതി പറഞ്ഞു.

സുസ്ഥിര വികസനം, ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ജി20 ശ്രദ്ധ നല്‍കുന്നത്. ആഗോള ജിഡിപിയുടെ 85 ശതമാനവും ജി20 രാജ്യങ്ങളിലാണ്. മൂന്നില്‍ രണ്ട് ജനസംഖ്യയും ഈ രാജ്യങ്ങളിലാണ്.

Top