ന്യൂഡല്‍ഹി: ആഫ്രിക്കന്‍ ദ്വീപുരാഷ്ട്രങ്ങളായ മൗറീഷ്യസും മഡഗാസ്‌കറും സന്ദര്‍ശിക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചു. അഞ്ച് ദിവസത്തേക്കാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം.
മൗറീഷ്യസിന്റെ അന്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയാണ് രാംനാഥ് കോവിന്ദ്. രാഷ്ട്രപതി 14, 15 തീയതികളില്‍ മഡഗാസ്‌കര്‍ സന്ദര്‍ശിക്കും. കേന്ദ്രസഹമന്ത്രി അശ്വനികുമാര്‍ ചൗബെ, മനോജ് തിവാരി എംപി തുടങ്ങിയവരും രാഷ്ട്രപതിക്കൊപ്പമുണ്ട്.