സാങ്കേതികത്തകരാര്‍ : രാഷ്ട്രപതിയുടെ വിമാനം വൈകിയത് മൂന്നുമണിക്കൂര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വണ്‍ വിമാനം സാങ്കേതികത്തകരാറുകാരണം മൂന്നുമണിക്കൂര്‍ വൈകി. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് സ്‌ളൊവീനിയയ്ക്ക് പോകാനുള്ള വിമാനമാണ് സൂറിച്ച് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്.

യാത്രപുറപ്പെടാന്‍ രാഷ്ട്രപതി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് അദ്ദേഹം ഹോട്ടലിലേക്ക് മടങ്ങി. ലണ്ടന്‍-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ ബോയിങ് 777 വിമാനം സൂറിച്ചിലേക്ക് പറക്കാന്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ പകരം തയ്യാറാക്കി നിര്‍ത്തിയിരുന്നതായി എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, എയര്‍ ഇന്ത്യ എന്‍ജിനിയര്‍മാര്‍തന്നെ തകരാര്‍ പരിഹരിച്ചു. മൂന്നുമണിക്കൂര്‍ വൈകി രാഷ്ട്രപതിയുമായി സ്‌ളൊവീനിയയിലേക്ക് യാത്രതിരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവരുടെ വിദേശയാത്രയ്ക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

Top