പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം; മലയാളി ഉദ്യോഗസ്ഥന് ധീരതാ പുരസ്‌കാരം

ന്യൂഡല്‍ഹി: തൃശ്ശൂരില്‍ പ്രളയകാലത്ത് ധീരമായി രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായര്‍.

പ്രളയകാലത്ത് ഗരുഡ് കമാന്‍ഡോകളുടെ ഒരു സംഘം തൃശ്ശൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ മാത്രം അന്ന് എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്.

കമാണ്ടര്‍ അഭിലാഷ് ടോമിയ്ക്ക് രാഷ്ട്രപതിയുടെ സേനാ മെഡല്‍ പുരസ്‌കാരമാണ് ലഭിച്ചത്. രാഷ്ട്രപതിയുടെ നാവിക സേനാ മെഡലിനാണ് അര്‍ഹനായിരിക്കുന്നത്.

Top