ഇന്ത്യൻ സൈന്യത്തോട് മാലിദ്വീപിൽ നിന്നും പോകാൻ പറയുന്ന മാലി സർക്കാർ , അതിനു വലിയ വില നൽകേണ്ടി വരും. കലാപകാരികൾ മാലിദ്വീപിന്റെഭരണം പിടിച്ചപ്പോൾ , അവരെ തുരത്തിയത് ഇന്ത്യൻ സൈനികരാണെന്നത് മാലിദ്വീപ് സർക്കാർ മറന്നു പോകരുത്.ഇന്ത്യാ വിരുദ്ധനായ മാലിദ്വീപ് പ്രസിഡന്റിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അപ്രതീക്ഷിത തിരിച്ചടിയാണിപ്പോള്‍ മാലിദ്വീപ് ജനത നല്‍കിയിരിക്കുന്നത്. മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മൊയ്സുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് ദയനീയമായാണ് പരാജയപ്പെട്ടിരിക്കുന്നത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് സോലിഹ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ അനുകൂല പാര്‍ട്ടിയായ മാലിദ്വീവിയന്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയായ ആദം അസിം ആണ് പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 15നകം മാലിദ്വീപിലെ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന മൊയ്‌സു ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിനു തൊട്ടു പിന്നാലെ നടന്ന തിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.(വീഡിയോ കാണുക)