ന്യൂഡല്‍ഹി: കാബൂളില്‍ പൊലീസ് വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ അപലപിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
തീവ്രവാദത്തിനെതിരെ തോളോടുതോള്‍ പൊരുതാന്‍ അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യ ഇനിയും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി
അഫ്ഗാന്‍ രാഷ്ട്രപതിക്കുള്ള സന്ദേശത്തിലാണ് കാബൂളിലുണ്ടായ ആക്രമണത്തില്‍ രാഷ്ട്രപതി ദു:ഖം രേഖപ്പെടുത്തിയത്.
തീവ്രവാദത്തിന്റെ ക്രൂരമായ ഈ നടപടിയില്‍ ഇന്ത്യ ശക്തമായി അപലപിക്കുന്നു. നമ്മുടെ പ്രദേശങ്ങളില്‍ തീവ്രവാദം സൃഷ്ടിക്കുന്ന അപകടങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ് ഈ ആക്രമണം.
ജനങ്ങളുടെ സമാധാനവും സ്ഥിരതയും വളര്‍ച്ചയും തടയുന്ന ശക്തികള്‍ ഉണ്ടാക്കുന്ന കലാഹങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കേഡറ്റുകളുമായി വന്ന ബസിനു നേരെ കാബൂളില്‍ വച്ചുയുണ്ടായ രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെടുകയും 40ല പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.