ന്യൂഡല്‍ഹി: ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് പ്രണബ് മുഖര്‍ജി തന്നെ ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അച്ഛന്‍ മകനോടെന്ന പോലെയാണ് പ്രണബ് മുഖര്‍ജി എക്കാലവും തന്നോട് പെരുമാറിയിട്ടുള്ളത്. പ്രധാനമന്ത്രിയായി അരങ്ങേറ്റം കുറിച്ചപ്പോള്‍ ആശ്രയിക്കാന്‍ പ്രണബ് മുഖര്‍ജിയുടെ കരങ്ങള്‍ ഉണ്ടായിരുന്നതാണ് തന്റെ ഭാഗ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു.
രാഷ്ട്രപതിയെ കുറിച്ചുള്ള ‘പ്രസിഡന്റ് പ്രണബ് മുഖര്‍ജി എ സ്റ്റേറ്റ്‌സ് മാന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു മോദിയുടെ പ്രസ്താവന.