ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെട്ടു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനി, ഗിനിയ, ഗാംബിയ എന്നീ രാജ്യങ്ങള്‍ രാഷ്ട്രപതി സന്ദര്‍ശിക്കും. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനിയാണ് രാഷ്ട്രപതി ആദ്യം സന്ദര്‍ശിക്കുക.
ഇന്ത്യയ്‌ക്ക് വ്യാപാര പങ്കാളിത്തമുള്ള പ്രധാന വടക്കനാഫ്രിക്കന്‍ രാജ്യങ്ങായ ഇവ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്. 2017ല്‍ രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാംനാഥ് കോവിന്ദിന്റെ രണ്ടാമത്തെ ആഫ്രിക്കന്‍ യാത്രയാണിത്.