ന്യൂഡല്‍ഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും.
രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷമുള്ള, രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. കശ്മീരിലെ അതിര്‍ത്തിപ്രദേശമായ ലേയിലാണ് അദ്ദേഹമെത്തുന്നത്. അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം.
ലേയിലെത്തുന്ന രാംനാഥ് കോവിന്ദ് ഒരുദിവസം മുഴുവന്‍ അവിടെ ചെലവിടുമെന്നാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കരസേനാ മേധാവി ബിപിന്‍ റാവത്തും രാഷ്ട്രപതിയ്‌ക്കൊപ്പം ചേരും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.