എൻ എസ് ഇ വാര്‍ഷികം ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിന്മാറി

ramnath

ന്യൂഡല്‍ഹി : നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ [എൻ എസ് ഇ] ഇരുപത്തിയഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിന്മാറി. രാഷ്ട്രപതിയുടെ ഔദ്യോഗിക തിരക്കുകള്‍ മൂലം പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ ക്ഷണക്കത്ത് പ്രമുഖ വ്യക്തികള്‍ക്ക് അയച്ചതിനു ശേഷമാണ് പ്രസിഡന്റ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറി അശോക് മാലിക് അറിയിച്ചത്.

എന്നാല്‍ എയര്‍ സെല്‍ മാക്‌സിസ് കേസില്‍ എന്‍ എസ് ഇ പ്രസിഡന്റ് അശോക് ചാവ്‌ലയ്‌ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണ് പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. അശോക് ചാവ്‌ലയും എന്‍ എസ് ഇ മാനേജിങ് ഡയറക്ടര്‍ വിക്രം ലിമയെയും ആണ് ക്ഷണക്കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

Top