ന്യൂഡല്‍ഹി: രാഷ്ട്രപതി പദവി രാഷ്ട്രീയത്തിന് അതീതമാണെന്ന് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ്. ഗവര്‍ണര്‍ ആയതിന് ശേഷം തനിക്ക് രാഷ്ട്രീയമില്ലെന്നും കോവിന്ദ് വ്യക്തമാക്കി.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും കോവിന്ദ് അറിയിച്ചു.