രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ കേരളത്തിലെത്തി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ ഇന്ന് സംസ്ഥാനത്തെ എംപിമാരെയും എംഎല്‍എമാരെയും കാണും.

ഉച്ചക്ക് രണ്ട് മണിക്ക് ഇടത് എംപിമാരെയും എംഎല്‍എമാരെയും മൂന്നിന് യുഡിഎഫ് എംപിമാരെയും എംഎല്‍എമാരെയും കാണും. ശേഷം മന്ത്രിമാരെ കാണും. വൈകീട്ട് നാലിന് പത്രസമ്മേളനം നടത്തും. വൈകീട്ട് ഗാന്ധിഭവനില്‍ സ്വീകരണം. വ്യാഴാഴ്ച ചെന്നൈയിലേക്ക് പോകും. ഇന്നലെയാണ് വൈകീട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
കേരളത്തിലെ മുഴുവന്‍ എംഎല്‍എമാരും എംപിമാരും യശ്വന്ത് സിന്‍ഹയെ പിന്തുണക്കുന്നവരാണ്.

Top