ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള യുദ്ധമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പെന്ന് മീരാ കുമാര്‍.
സബര്‍മതി ആശ്രമത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥികൂടിയായ മീരാ കുമാര്‍.
രാജ്യത്തിന്റെ അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.