രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമാണ് വോട്ടെടുപ്പ്.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. ഈമാസം 20നാണ് വോട്ടെണ്ണല്‍.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാന നിയമസഭകളിലും ഒരുക്കുന്ന ബൂത്തുകളിലാണ് എംപിമാരും എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായ മീരാ കുമാറും തമ്മിലാണ് മത്സരം.

ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി 25നാണ് സ്ഥാനമൊഴിയുന്നത്. പാര്‍ലമെന്റിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഒഴികെയുള്ള അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിലും എം.എല്‍.എ.മാര്‍ അതത് സംസ്ഥാന നിയമസഭാ മന്ദിരത്തിലുമാണ് വോട്ട് രേഖപ്പെടുത്തുക.

പാര്‍ലമെന്റിന്റെ അറുപത്തിരണ്ടാം മുറിയിലാണ് വോട്ടെടുപ്പിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

Top